08/07/2025
ഇന്നലെ 07/07/2025 കൊല്ലൂര്‍ ശ്രീ മൂകാംബിക അമ്പലത്തില്‍ പോയപ്പോള്‍ സൗപര്‍ണ്ണിക നദി കൂടി കാണാനായി പോയി. കുറച്ചു നാളായി നല്ല മഴ ആയതു കൊണ്ടു നല്ല കുത്തൊഴുക്ക് ആണ് നദിയില്‍. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുറച്ചു അപ്പുറത്തു കൂടി പോയി നോക്കാം എന്നു കരുതി പോയപ്പോഴാണ് ഈ കാഴ്ച കാണുന്നതും. പുണ്യ നദി ആയി നമ്മളെല്ലാം കണക്കാക്കുന്ന സൗപര്‍ണ്ണികയിൽ ഒരു load മാലിന്യമാണ് കൊണ്ടു തള്ളുന്നത്. അതും ചാക്കു കെട്ടുകള്‍. കണ്ടപ്പോൾ വളരെ വിഷമം തോന്നി. അധികാരികളുടെ ശ്രദ്ധയിൽ പെടും വരെ share ചെയ്യൂ.