Jayakumari - Jaanu

Jayakumari - Jaanu Hai I am Janvi Sharma

സാധാരണക്കാര്‍ക്ക് ഒരു സംരംഭം തുടങ്ങുവാന്‍ ഈടും ജാമ്യവുമില്ലാതെ 35% വരെ സബ്‌സീഡിയോടുകൂടിയുള്ള സര്‍ക്കാര്‍ ലോണുകള്‍ ലഭിക്ക...
29/10/2025

സാധാരണക്കാര്‍ക്ക് ഒരു സംരംഭം തുടങ്ങുവാന്‍ ഈടും ജാമ്യവുമില്ലാതെ 35% വരെ സബ്‌സീഡിയോടുകൂടിയുള്ള സര്‍ക്കാര്‍ ലോണുകള്‍ ലഭിക്കുമോ. ഇല്ല എന്നാണ് അധികം പേരും പറയുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. കൃത്യമായ രീതിയില്‍ ആവശ്യമായ എല്ലാ രേഖകളോടും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടോടും കൂടി ലോണിന് അപേക്ഷിച്ചാല്‍ ഉറപ്പായും ലഭിച്ചിരിക്കും. ഇതിനേകുറിച്ചെല്ലാം അറിയാവുന്നവര്‍ കൂടെയുണ്ടാകണം എന്ന് മാത്രം. ഇത് എന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണ്. ഒരു ചെറിയ കട നടത്തിയിരുന്ന ഞങ്ങള്‍ ഒരു കാറ്ററിംഗ് സര്‍വ്വീസ് തുടങ്ങുന്നതിനേകുറിച്ച് ആലോചിക്കുവാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായിരുന്നു. കാറ്ററിംഗ് ഇല്ലാത്ത സമയത്ത് ഈ സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുകയും ചെയ്യാം എന്നതായിരുന്നു തീരുമാനം എന്നാല്‍ അതിനുള്ള പാത്രങ്ങളടക്കമുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ ഏകദേശം 4-5 ലക്ഷം രൂപ ഇല്ലാത്തതിനാല്‍ ആ ആഗ്രഹം ഉപേക്ഷിച്ചമട്ടായിരിന്നു. അപ്പോഴാണ് എന്റെ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ പി.എം.ഇ.ജി.പി ലോണിനേകുറിച്ച് പറയുന്നത്. അത് കേട്ടപ്പോള്‍തന്നെ ഞാന്‍ പറഞ്ഞു വെറുതെ ഇതിന്റെ പുറകെ നടന്ന് സമയം കളയേണ്ട നമുക്കൊന്നും ഇത്തരം ലോണുകള്‍ ലഭിക്കുകയില്ലഎന്ന്. എന്നാല്‍ സംഭവിച്ചത് തികച്ചും വിപരീതവും. ചേട്ടന്റെ കൂട്ടുകന്‍തന്ന മനോജ് സാറിന്റെ നമ്പരില്‍ ഞങ്ങള്‍ വിളിച്ചു കാര്യംപറഞ്ഞു. അദ്ദേഹം എന്റെ ആധാറും പാന്‍കാര്‍ഡും വാങ്ങി സിബില്‍ സ്‌കോര്‍ ചെക്ക്‌ചെയ്തു അതില്‍ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി അതിനുശേഷം ഞങ്ങളുടെ മനസ്സിലെ ആശയം വിശദമായി കേട്ടു. ഞങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തെകുറിച്ചും ബിസിനസ് സാധ്യതകളേകുറിച്ചും ഞങ്ങളില്‍നിന്നും മനസ്സിലാക്കി അവയെല്ലാംകൂടിചേര്‍ത്ത് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കൂടാതെ ഉദ്യം, കെ.സിഫ്ട്, ഫുട് സേഫ്റ്റി തുടങ്ങിയ രജിസ്‌ട്രേഷനുകളും ചെയ്ത്. ഓണ്‍ലൈന്‍ അപേക്ഷയും പൂര്‍ത്തിയാക്കി. എല്ലാം ചേര്‍ന്ന ഒരു ഫയല്‍ ഞങ്ങള്‍ക്ക് നല്‍കി. ഞങ്ങളത് പി.എം.ഇ.ജി.പി നോഡല്‍ ഓഫീസില്‍ സമര്‍പ്പിച്ചു. അപേക്ഷയില്‍ എല്ലാകാര്യങ്ങളും കൃത്യമായിരുന്നതിനാല്‍ രണ്ടാഴ്ചക്കുള്ളില്‍ തന്നെ അവിടെ നിന്നും ലോണ്‍ പാസായി ബാങ്കിലേക്ക് ഫോര്‍വേഡായതിന്റെ മെസേജ് വന്നു. രണ്ടുദിവസത്തിനുശേഷം ബാങ്കില്‍ ചെന്ന് ഈ മെസേജ് അവിടെ കാണിച്ചു. അവര്‍പറഞ്ഞു നിങ്ങളുടെ ലോണ്‍ അപേക്ഷ ഇവിടെ എത്തിയിട്ടുണ്ട്. ഞങ്ങള്‍വന്ന് സ്ഥലം കാണട്ടെ എന്നിട്ട് പറയാം എന്ന്. ബാങ്കില്‍നിന്നും രണ്ട് ഉദ്യോഗസ്ഥരെത്തി ഞങ്ങളുടെ കടമുറി കണ്ടു ഫോട്ടോ എടുത്തു. പ്രോജക്ടില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം കൃതമാണെന്ന് അവര്‍ക്ക് നേരില്‍കണ്ട് ബോധ്യമായി. ലോണ്‍ പാസാക്കി. അഞ്ച് ദിവസത്തെ ഇ.ഡി.പി ഓണ്‍ലെന്‍ ക്ലാസ് പൂര്‍ത്തിയാക്കി അതിന്റെ സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ നല്‍കി അടുത്തദിവസം ലോണ്‍ തുക അക്കൗണ്ടില്‍ എത്തി. പാത്രങ്ങളും സ്റ്റൗവും അടക്കമുള്ള സാധനങ്ങള്‍ വാങ്ങി അതിന്റെ ഫോട്ടോ എടുത്ത് ബാങ്കില്‍നല്‍കി. ലോണ്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ കടയൊടൊപ്പം ഒപ്പം കാറ്ററിംഗ് സര്‍വ്വീസും ഉഷാറായി മുന്നോട്ടുപോകുന്നു. അപേക്ഷ തയ്യാറുക്കിയതുമുതല്‍ അക്കൗണ്ടില്‍ പണം എത്തുന്നതുവരെ എല്ലാ സഹായവുമായി കൂടെ നിന്ന മനോജ് സാറിനും ടീമിനും പ്രത്യേകം നന്ദി. കൂടാതെ ലോണ്‍ അനുവദിച്ച പി.എം.ഇ.ജി.പി നോഡല്‍ ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും, യാതൊരു തടസവും കൂടാതെ ലോണ്‍ പാസാക്കിതന്ന കാനറാ ബാങ്കിനും അതിലുപരി ഇങ്ങനെ ഒരു സ്‌കീം അവതരിപ്പിച്ച ബഹുമാന്യ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിക്കും ഒരുപാട് നന്ദി.....

03/08/2024

hai

Address

Secor 16
Ghaziabad
349705

Website

Alerts

Be the first to know and let us send you an email when Jayakumari - Jaanu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share