25/10/2020
തയ്യൽ തൊഴിലാളി സുഹൃത്തുക്കളെ സുഹൃത്തുക്കളെ,
അടുത്ത കാലത്തായി സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രസ്ഥാനമാണ് OIOP അഥവാ വൺ ഇന്ത്യ വൺ പെൻഷൻ
ഭാരതത്തിലെ എല്ലാ പൗരർക്കും 60വയസു തികയുമ്പോൾ 10000രൂപ വീതം പെൻഷൻ നൽകണം എന്ന ആവശ്യമാണ് ഈ പ്രസ്ഥാനം മുന്നോട്ടു വെയ്ക്കുന്നത്. നമ്മൾ തയ്യൽ തൊഴിലാളികളെ പോലെ അനേകം തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ നമ്മുടെ നാട്ടിൽ കാലങ്ങളായി പ്രവർത്തിച്ചു വരുന്നുണ്ട്, എങ്കിലും ഇതു വരെ പൊതുവായി ഉയർത്തിയിട്ടില്ലാത്തതും എന്നാൽ ഏറെ കാലിക പ്രസക്തിയുള്ളതും സമൂഹത്തിന്റെ പിൻ നിരയിലുള്ള സാധാരണ തൊഴിലാളി വർഗ്ഗത്തിന് വാർദ്ധക്യകാലത്തു കൈത്താങ്ങായി ഉതകുന്ന ഈ ആശയം സമൂഹത്തിൽ
ഏറെ പ്രചരിച്ചു വരികയാണ്. നിലവിൽ നമ്മുടെ രാജ്യത്തു പെൻഷൻ ലഭിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥർക്കും ഭരണ രാഷ്ട്രീയ പ്രവർത്തകർക്കും മാത്രമാണ്, സാമൂഹ്യസുരക്ഷ പെൻഷൻ ഉപഥികളോടെ മാത്രം 1400രൂപ ഒരു വിഭാഗത്തിന് ലഭിക്കുന്നുണ്ട്, എന്നാൽ സാമൂഹ്യ സുരക്ഷ തുല്യമായി ലഭിക്കേണ്ടതാണ്, നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ് അതു. മത, ജാതി, ലിംഗ, വർണ, കക്ഷി രാഷ്ട്രീയ ഭേദമന്യേ രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും 60 വയസു മുതൽ ഉപാധികളില്ലാതെപ്രതി മാസം 10000രൂപ പെൻഷൻ നൽകണമെന്ന ആവശ്യവുമായി മുന്നേറുന്ന വൺ ഇന്ത്യ വൺ പെൻഷൻ OIOP എന്ന പ്രസ്ഥാനത്തെ പിന്തുണച്ചു പ്രസ്ഥാനത്തിൽ അണിചേരണമെന്നു എല്ലാ തയ്യൽ തൊഴിലാളി കുടുംബങ്ങളോടും അഭ്യർത്ഥിക്കുന്നു. ഓർക്കുക! തികച്ചും നിസ്വാർത്ഥവും പൊതു താല്പര്യ പ്രസക്തവും സാമൂഹ്യനീതി ദായകവുമായ ഈ ആശയം നടപ്പിലാക്കപ്പെടാൻ നമ്മുടെ കൂട്ടായ്മയിലൂടെ സാധ്യമാവുമെന്ന പ്രത്യാശയോടെ നമുക്ക് അണിചേരാം.
അഭിവാദ്യങ്ങളോടെ..... ബാലകൃഷ്ഷ്ണൻ കണ്ണൂർ