27/10/2021
ഹോമിയോപ്പതി പ്രതിരോധ മരുന്ന് ശാസ്ത്രീയമല്ല.. അതിനാൽ ഇത് കുട്ടികൾക്ക് കൊടുക്കരുത് എന്ന് ചില തൽപര കക്ഷികൾ ഘോരഘോരം ബഹളം വയ്ക്കുന്നത് ഹോമിയോ മരുന്നുകൾ അശാസ്ത്രീയമായതു കൊണ്ടോ അത് വിഷമായത് കൊണ്ടോ ഇനി നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിലുള്ള അമിത സ്നേഹം കൊണ്ടോ അല്ല. അതിന് പുറകിൽ ചില കാര്യങ്ങളുണ്ട്. അറിയുക
🔴സാധാരണ എല്ലാ വർഷവും ജൂണിൽ സ്‌കൂൾ തുറക്കുമ്പോൾ മഴക്കാലത്ത് കുട്ടികൾക്ക് ജലദോഷം, പനി, തൊണ്ട വേദന, ചുമ കഫക്കെട്ട് ഇങ്ങനെ പലവിധ രോഗങ്ങൾ ഉണ്ടാകും. ജൂൺ കഴിഞ്ഞു പിന്നെ ഒക്ടോബർ നവംബർ മഴ മഞ്ഞു കാലത്തും കുട്ടികൾക്ക് തുടർച്ചയായി ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഈ രോഗങ്ങളും അനുബന്ധ പ്രശ്നങ്ങളും കൊണ്ട് പച്ചപിടിച്ചു പോകുന്ന ഡോക്ടർമാർ, മരുന്ന് കമ്പനികൾ, ലാബുകൾ ഇങ്ങനെ ഒട്ടനവധി മേഖലകളുണ്ട്. കോവിഡ് കാലം തുടങ്ങിയ സമയം മുതൽ കുട്ടികളുമായി ബന്ധപ്പെട്ട ഈ മേഖല മന്ദീഭവിച്ചിരിക്കുകയാണ് എന്ന് നിങ്ങൾക്കും അറിയാം. ഇപ്പോൾ കേരളത്തിൽ സ്‌കൂൾ തുറക്കുന്നത് തുലാം മഴകാലത്താണ്. തുടർന്ന് മഞ്ഞുകാലവും ഉണ്ട്. തകർന്നിരിക്കുന്ന ചില കച്ചവട മേഖലകൾ വീണ്ടും പുനരുജ്ജീവിക്കണമെങ്കിൽ കുട്ടികൾക്ക് രോഗങ്ങൾ വരുന്നതു തന്നെയാണ് നല്ലത്. ചെറിയ മൂക്കൊലിപ്പ് വന്നാൽ പോലും മാതാപിതാക്കൾ കോവിഡ് ഭയന്നു കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിക്കൊള്ളും.
🔴ആർസെനിക്കം ആൽബം 30 എന്ന ഹോമിയോ മരുന്ന് നൂറ്റാണ്ടുകളായി ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നതാണ്. ഈ മരുന്ന് കോവിഡിന് മാത്രമല്ല മൂക്കിലും തൊണ്ടയിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന ഒട്ടനവധി ബാക്റ്റീരിയൽ വൈറൽ രോഗങ്ങൾക്ക് ഫലപ്രദവുമാണ് മാത്രമല്ല കുട്ടികൾക്ക് ഈ ഭാഗത്ത് ഉണ്ടാകുന്ന ജലദോഷം, മൂക്കൊലിപ്പ്, പനി ,തൊണ്ടവേദന, സൈനസ് ഇൻഫെക്ഷൻ, ചുമ, കഫക്കെട്ട് തുടങ്ങിയ ഒട്ടനവധി രോഗങ്ങളെ ചെറുക്കാനും ഫലപ്രദമാണ്. ഹോമിയോപ്പതി കപട ശാസ്ത്രമാണെന്നും ശാസ്ത്രീയ തെളിവുകൾ ഇല്ലായെന്നും ഇവിടുള്ള ഹോമിയോ വിരുദ്ധർ എത്ര ബഹളം വച്ചാലും ആർസെനിക്കാം ആൽബം 30 എന്ന മരുന്നു കഴിക്കുന്ന കുട്ടികൾക്ക് ഈ രോഗങ്ങൾ പിടിപെടാൻ സാധ്യത വളരെ കുറവാണ്എന്നത് ഒരു സത്യമാണ്. കോവിഡ് എന്നല്ല കുട്ടികൾക്ക് സ്‌കൂൾ തുറക്കുമ്പോൾ ഉണ്ടാകുന്ന മേൽപറഞ്ഞ രോഗങ്ങൾ ഒന്നും തന്നെ കുട്ടികളെ ബാധിക്കുകയും ഇല്ല. ഇങ്ങനെ സംഭവിച്ചാൽ ആർക്കാണ് നഷ്ടം ? സ്‌കൂൾ തുറക്കുന്നതും കാത്തിരിക്കുന്ന കച്ചവടസംഘങ്ങൾക്ക് മാത്രം. സ്വാഭാവികമായി അവർ ബഹളമുണ്ടാക്കും. അവർ മുഴുവൻ സന്നാഹങ്ങളും പുറത്തെടുത്ത് സർക്കാർ നടത്തുന്ന ഹോമിയോ പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കും.. സ്വാഭാവികമല്ലേ ? ആലോചിച്ചു നോക്കൂ..
🔴ഒരു കാര്യം മാത്രം നിങ്ങൾ ഓർക്കുക.. കോവിഡ് കാലത്ത് സ്‌കൂളിൽ പോകുന്ന നിങ്ങളുടെ കുട്ടികൾക്ക് ഒരു ചെറിയ മൂക്കൊലിപ്പ് വന്നാൽ പോലും മാതാപിതാക്കൾ ഭയപ്പെടും. അത് ഒഴിവാക്കണം എങ്കിൽ, നിങ്ങളുടെ കുട്ടികളെ സമാധാനത്തോടെ സ്‌കൂളിൽ അയക്കണം എങ്കിൽ നിങ്ങൾ 21 ദിവസം കൂടുമ്പോൾ സർക്കാർ പറയുന്ന ഹോമിയോ പ്രതിരോധ മരുന്ന് കുട്ടികൾക്ക് നൽകുക. ഇനി അതല്ല ഈ കച്ചവടക്കാരും ഹോമിയോ വിരുദ്ധരും പറയുന്നതാണ് നിങ്ങൾക്ക് വലുത് എങ്കിൽ നിങ്ങൾ മരുന്ന് വാങ്ങരുത്. ആവശ്യമുള്ളവർക്ക് മാത്രം ലഭിക്കട്ടെ, സ്വയം തീരുമാനിക്കൂ.
Dr Rajesh Kumar