കളമച്ചൽ കൈത്തറി

കളമച്ചൽ കൈത്തറി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കളമച്ചൽ കൈത്തറി, Textile Company, KALAMACHAL P O VAMANAPURAM, Thiruvananthapuram.

കളമച്ചൽ കൈത്തറി നെയ്ത്ത് വ്യവസായ (ഉൽപാദക വിക്രയ) സഹകരണ സംഘം (ക്ലിപ്തം) നമ്പർ. 3704
കളമച്ചൽ പി. ഒ., വാമനപുരം .9995092579
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിൽ വാമനപുരം പഞ്ചായത്തിൽ കളമച്ചൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ കൈത്തറി നെയ്തു സ്ഥാപനം 16.6.1955ൽ രജിസ്റ്റർ ചെയ്തു 29.7.1955 ൽ പ്രവർത്തനം ആരംഭിച്ച് .ഇന്ന് 67വർഷം പിന്നിട്ട് 68 ആം വയസ്സിലേക്ക് കടന്നിരിയിക്കുകയാണ്. കളമച്ചൽ നന്ദിനീ

മന്ദിരത്തിൽ ശ്രീ.പി.ശിവദാസൻ നായർ, ലീലാ ഭവനില്‍ ശ്രീ.എസ്.രാമൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഇന്നാട്ടിലെ പ്രബുദ്ധരായ കൈത്തറി തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ഇതിന് രൂപം നൽകിയത്. കളമച്ചൽ കുളങ്ങര വീട്ടിൽ ശ്രീ.പി. വാമദേവൻ ആദ്യകാല സെക്രട്ടറിയായി 39 വർഷക്കാലം സേവനം അനുഷ്ടിക്കുകയുണ്ടായി. ഈ സ്ഥാപക നേതാക്കളെ അനുസ്മരിക്കുന്നതിന് ഈ അവസരം വിനിയോഗിക്കുന്നു. ആറര പതി പതിറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന നമ്മുടെ ഈ സഹകരണ സ്ഥാപനത്തിൻറെഅഭ്യുദയകാംക്ഷികളായി ഇന്നിവിടെ എത്തിച്ചേർന്നിരിക്കുന്ന നിങ്ങളെ ഓരോരുത്തരെയും ഭരണസമിതിക്ക് വേണ്ടി സ്വാഗതം ചെയ്തു കൊള്ളട്ടെ
1955ൽ തുടക്കം കുറിച്ച നമ്മുടെ ഈ സ്ഥാപനം വളർത്തിയുടെ പടവുകൾ ഒന്നൊന്നായി പിന്നിട്ട് പിൽക്കാലത്ത് ദേശീയ പുരസ്കാരം വരെ നേടാൻ നമുക്ക് ആയിട്ടുണ്ട് എന്നാൽ 90കളുടെ അവസാനത്തോടെ ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യം നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെയും ഏറെ പ്രതികൂലമായി ബാധിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ജില്ലയിലെ ഒട്ടുമിക്ക കൈത്തറി സഹകരണ സംഘങ്ങളുടെയും പ്രവർത്തനം പൂർണമായോ ഭാഗികമായോ നിലച്ചുപോയി. ഒട്ടുമിക്ക സംഘങ്ങളും പേരിൽ പേരിൽ മാത്രം ഒതുങ്ങി. എന്നാൽ സമയോചിതമായ ഇടപെടലുകൾ അക്കാലത്ത് ഭരണസമിതികൾ കൈക്കൊണ്ടതിനാൽ നമ്മുടെ സഹകരണസംഘം പരിമിതികളെ അതിജീവിച്ച് നിലനിന്നു പോന്നു .പിന്നീട് ഈ അടുത്തകാലത്ത് ഉണ്ടായ കോവിഡ് മഹാമാരി സംഘം പ്രവർത്തനങ്ങൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചു. ഇവിടെയും നിലവിലുള്ള ഭരണസമിതിയുടെ ഇടപെടലുകൾ ഒന്നുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെയും നാം അതിജീവിച്ചു. ഇന്ന് ജില്ലയിലെ മുൻനിര കൈത്തറിസംഘങ്ങളുടെ നമ്മുടെ സഹകരണ സംഘം പട്ടികയിൽ ഇടംപിടിച്ചു.യന്ത്രവൽകൃത തുണിത്തരങ്ങൾ വിപണി കയ്യടക്കി കഴിഞ്ഞു. പുറമേ നൂലിന്റെയും ചായത്തിന്റെയും രാസവസ്തുക്കളുടെയും ക്രമാതീതമായ വിലക്ക യറ്റവും കുറഞ്ഞ കൂലിനിരക്കും കൈത്തറി മേഖല നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉണ്ടായാൽ മാത്രമേ ഈ മേഖലയ്ക്ക് ഇന്ന് പിടിച്ചുനിൽക്കാനാവു. നിലവിലെ പരിമിതമായി ഇത്തരം പിന്തുണകൾ ഈ മേഖലയുടെ നിലനിൽപ്പിന് പര്യാപ്തമല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
ഭരണസമിതി
നിലവില്‍ ശ്രീ ജി മധു പ്രസിഡണ്ടായിയുള്ള ഏഴംഗ ഭരണസമിതി 1.1.2020ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ്. ഇദ്ദേഹത്തിന് പുറമെ വൈസ് പ്രസിഡണ്ടായി ശ്രീമതി എസ് സുജാതയും കമ്മിറ്റി അംഗങ്ങളായി സർവ്വ ശ്രീ ആർ തുളസീധരൻ എസ് കെ ലെനിൻ ബി പ്രസന്നകുമാരി എസ്.ലത ഡി.ശശികല എന്നിവരും ഉള്പ്പെിടുന്നു.ഭരണസമിതി. കൃത്യമായി പ്രതിമാസയോഗം ചേരുകയും വരവ് ചിലവ് കണക്കുകൾ പരിശോധിച്ച് അംഗീകരിച്ചു സംഘം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു. ജനറൽ കമ്മിറ്റിയിൽ നിന്നു തന്നെ ഒരു പ്രൊഡക്ഷൻ കമ്മിറ്റിയും പർച്ചേസ് കമ്മിറ്റിയും രൂപീകരിച്ചുപ്രവർത്തിച്ചു പോരുന്നു. ഒത്തൊരുമയോടുകൂടിയുള്ള പ്രവർത്തനങ്ങൾ ഒന്നുകൊണ്ടുതന്നെ റിപ്പോർട്ട് കാലയളവിൽ സംഘത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനും ഒരു ദിവസം പോലും നൂലും കൂലിയും മുടങ്ങാതെ നോക്കാനും ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്..

Address

KALAMACHAL P O VAMANAPURAM
Thiruvananthapuram
695606

Website

Alerts

Be the first to know and let us send you an email when കളമച്ചൽ കൈത്തറി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share