24/06/2026
പലപ്പോഴും അനുഭവങ്ങളാണ് നമ്മെ യഥാർത്ഥ ജീവിതം പഠിപ്പിക്കുന്നത്. നമ്മൾ പൂർണ്ണമായും ഒരാളെ മനസ്സിലാക്കിയെന്ന് കരുതുന്നത് പലപ്പോഴും തെറ്റാകാം. അമിതമായി ആരെയും വിശ്വസിക്കാതിരിക്കുക, ആരുടെയും മുന്നിൽ ഒരു തുറന്ന പുസ്തകമാകാതിരിക്കുക. നമ്മുടെ സാന്നിധ്യം ആഗ്രഹിക്കാത്ത, നമ്മെ അവഗണിക്കുന്ന ഇടങ്ങളിൽ നിന്ന് അന്തസ്സോടെ പടിയിറങ്ങുന്നതാണ് നമ്മുടെ ആത്മാഭിമാനത്തിന് നല്ലത്. വാക്കുകൾ കുറയ്ക്കുക, ആത്മാർത്ഥത അതിരു കടക്കാതെ നോക്കുക. ആരെയും സംസാരിക്കാൻ നിർബന്ധിക്കാതെ, ഒന്നിനും അമിത പ്രതീക്ഷകൾ വെക്കാതെ ജീവിച്ചു നോക്കൂ... ജീവിതം കൂടുതൽ ശാന്തമാകും. 💫