Rinza online shoping

Rinza online shoping Football ⚽⚽sports❤️❤️❤️
follow &share

  ദുരന്ത മുഖത്തെ ഹീറോ ❤️ എന്ന് തന്നെ പറയണം!!......രഞ്ജിത്ത് ഇസ്രയേൽഈ സൂപ്പർമാൻ സാധാരണക്കാരനാണ്...നമ്മുടെ സ്വന്തം തിരുവനന...
21/07/2024

ദുരന്ത മുഖത്തെ ഹീറോ ❤️ എന്ന് തന്നെ പറയണം!!......

രഞ്ജിത്ത് ഇസ്രയേൽ

ഈ സൂപ്പർമാൻ സാധാരണക്കാരനാണ്...
നമ്മുടെ സ്വന്തം തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേൽ എന്ന അസാധാരണ മനസുള്ള വ്യക്തി. ദുരന്തമുഖങ്ങളിൽ ജീവൻ്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവ‍ർത്തകനാണ്. ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം... തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട് പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം.

മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച രഞ്ജിത്ത് പ്രായപരിധികരണം അവസരം നഷ്ടപ്പെട്ടു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്.....

ഇപ്പൊൾ അദ്ദേഹം നമ്മുടെ അർജുനെ തേടി കർണാടക ഷീരൂരിൽ തൻ്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു...

അഭിമാനം #രഞ്ജിത്ത്ഇസ്രയേൽ 💘

𝗣𝗹𝘀 𝗳𝗼𝗹𝗹𝗼𝘄 & 𝘀𝗵𝗮𝗿𝗲

# ഇത് പോലെ ഉള്ള വ്യത്യസ്ത മായ പോസ്റ്റ്‌ കാണാൻ കൂടെ കൂടിക്കോ

Address

Varavoor
Thrissur
680585

Telephone

+971547281078

Website

Alerts

Be the first to know and let us send you an email when Rinza online shoping posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rinza online shoping:

Share